Friday, January 25, 2008

എന്റെ ഖല്‍ബിലെ : ente khalbile

സാധാരണയായി ഞാന്‍ ഇതുവരെ പോസ്റ്റുച്യ്തിട്ടില്ലാത്ത രാഗത്തിലുള്ള ഒരു പാട്ടാണ് രാഗകൈരളി ബ്ലോഗിനായി തെരഞ്ഞെടുക്കാറുള്ളത്. പക്ഷെ തികച്ചും അപ്രതീക്ഷിതമായി പ്രിയയുടെ ബ്ലോഗ്മേറ്റ്സിനായി ‘എന്റെ ഖല്‍ബില്‍’ പാരഡി പാടാനായി വാല്‍മീകിയുടെ അപേക്ഷ വന്നു. ആ ബൂലോകപ്രശസ്തിയാര്‍ജ്ജിച്ച പാരഡി നിങ്ങളില്‍ പലരും ഇപ്പോഴേക്കും കേട്ടുകാണുമല്ലോ? :-)

എന്നാല്‍ പിന്നെ അടുത്ത ബ്ലോഗ് പാട്ട് ഈ ജനപ്രിയ സൂപ്പര്‍ഹിറ്റ് ഗാനം തന്നെയാകട്ടെ എന്നു വിചാരിച്ചു. പാരഡിയല്ല, ഒറിജിനല്‍!. റെക്കോറ്ഡിങ്ങില്‍ അല്‍പ്പം ‘കറകറ’ കുടുങ്ങിയിട്ടുള്ളത് ക്ഷമിക്കുക. രാഗം ആദ്യം കാപിയാണെന്നു തോന്നിയെങ്കിലും ആവര്‍ത്തിച്ചു കേട്ടപ്പോള്‍ പീലുവിനോടു കൂടുതല്‍ അടുത്തു നില്‍ക്കുന്നതു പോലെ തോന്നുന്നു.


A very popular number set in "mappila song" style from the superhit movie "Classmates".



ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing


Song : Ente khalbile
ഗാനം : എന്റെ ഖല്‍ബിലെ

Raagam : Peelu
രാഗം : പീലു

Film: Classmates
ആല്‍ബം : ക്ലാസ്മേറ്റ്സ്

Music : Alex Paul
സംഗീതം : ആലക്സ് പോള്‍

Lyrics : Vayalar Sarathchandra varma
രചന : വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ

രാഗകൈരളി ലിസ്റ്റിങ്ങിലെ ഒരു തെറ്റു ചൂണ്ടിക്കാണിച്ചു കൊണ്ടു ഇ-മെയില്‍ അയച്ച വിനോദിനു നന്ദി. സര്‍ഗ്ഗത്തിലെ ‘സംഗീതമേ അമര സല്ലാപമേ‘ ജോണ്‍പുരിയായാണ് ഞാന്‍ ലിസ്റ്റു ച്യ്തിരുന്നത്. പക്ഷെ ഇത് അതിനേടു വളരെ സാമ്യമുള്ള, അതിന്റെ ജനകരാഗമായ നടഭൈരവിയാണ്. ഏക വ്യത്യാസം ജോണ്‍പുരിക്ക് ആരോഹണത്തില്‍ “ഗ” ഇല്ല എന്നുള്ളതാണ്.