Friday, November 23, 2007

രാഗകൈരളി മലയാളത്തില്‍!

മലയാള ഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റു ചെയ്യുന്ന വെബ് സൈറ്റില്‍
(രാഗകൈരളി) ഇന്നു മുതല്‍ മലയാളത്തിലും വിവരങ്ങള്‍ ലഭ്യമാണ്.

http://www.geocities.com/Vienna/4725/ragky.html

ഈ പരിഭാഷയില്‍ സഹായിച്ച നാലു വളണ്ടിയര്‍മാര്‍ക്കും (വാല്‍മീകി, ശ്രീലാല്‍,
നാമദേവന്‍, ആഷിക്) ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Thursday, November 01, 2007

മലയാളത്തിലുള്ള രാഗകൈരളി : സഹായിക്കുക!

മലയാള സിനിമാഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റു ചെയ്യുന്ന
എന്റെ രാഗകൈരളി വെബ് സൈറ്റ് നിങ്ങളില്‍ ചിലരെങ്കിലും
മുന്‍പ് കണ്ടിരിക്കും.

http://www.geocities.com/Vienna/4725/ragky.html


ഇത് ആദ്യമായി പബ്ലിഷ് ചെയ്ത 1997ല്‍ മലയാളം യൂനികോഡോ
ബ്ലോഗ് എന്ന സങ്കല്‍പ്പം തന്നെയോ ഇല്ലെന്നോര്‍ക്കണം.
അതിനാല്‍ എല്ലാ വിവരങ്ങളും ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്.
ഇതില്‍ മലയാളത്തിലും വിവരങ്ങള്‍ കൊടുക്കണമെന്ന് ഈയടുത്ത
കാലത്തായി ഞാനും ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. ചില ബ്ലോഗ്
വായനക്കാരും ഇതിനെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി.
രാഗകൈരളിയുടെ പത്താം വാര്‍ഷികത്തില്‍ ഈ ഉദ്യമം
എന്തുകൊണ്ടും ഉചിതം തന്നെ.

ഇതിലെ പ്രധാന ജോലി ആയിരത്തോളം വരുന്ന, ഇംഗ്ലീഷില്‍
എഴുതിയ ഗാനത്തിന്റെ ആദ്യ വരിയും സിനിമാ പേരും
മലയാളത്തിലെഴുതുക എന്നതാണ്. ഒറ്റക്കു ചെയ്താല്‍ അറു
മുഷിപ്പന്‍ ജോലിയായ ഇക്കാര്യത്തില്‍ മലയാള സംഗീത
പ്രേമികളുടെ സഹായം തേടുന്നു. ആകെ വേണ്ടുന്ന യോഗ്യത
യൂനികോഡ്-മലയാളം എഴുത്തും ഗാനങ്ങളെക്കുറിച്ചുള്ള ഏകദേശ
അറിവുമാണ്. കേരളപ്പിറവിയായ ഇന്നത്തെ സുദിനത്തില്‍ ഈ
പരിഭാഷയില്‍ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍
tokishor007@gmail.com എന്ന വിലാസത്തില്‍
എന്നെ അറിയിക്കുക.