Saturday, June 16, 2007

Thyagaraja krithi:ബ്രോവ ഭാരമാ

Presenting a Thyagaraja krithi in Bahudaari raagam that I
learned from my guru Kumara Swamy Iyer.

ഈ രാഗത്തില്‍ സിനിമാപാട്ടുകള്‍ ഇല്ലെങ്കിലും “സ്മരവാരം” എന്ന
ബഹുധാരി ക്ര്‌തി “താലോലം” സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്..



Krithi : brova bhaaramaa?
ക്ര്‌തി : ബ്രോവ ഭാരമാ?

Raagam : Bahudaari
രാഗം : ബഹുധാരി

Language : Telugu
ഭാഷ : തെലുഗു

Composer : Thyagarajan
രചന : ത്യാഗരാജന്‍

8 comments:

കിഷോർ‍:Kishor said...

Krithi : brova bhaaramaa?
ക്ര്‌തി : ബ്രോവ ഭാരമാ?

Raagam : Bahudaari
രാഗം : Bahudaari

Language : Telugu
ഭാഷ : തെലുഗു

Composer : Thyagarajan
രചന : ത്യാഗരാജന്‍

Viswaprabha said...

പല്ലവി
ബ്രോവ ഭാരമാ? രഘുരാമ!
ഭുവനമെല്ല നീവൈ നന്നോ കനി

അനുപല്ലവി
ശ്രീവാസുദേവയണ്ഢകോടുലഗുക്ഷിനി
യുംച കൊലെദാ നനു
(ബ്രോവ ഭാരമാ...)

ചരണം
കലശാംബുധിലോ ദയതോ
നമരുലകൈ യദിഗാക
ഗോപികലകൈ കൊണ്ഢ ലേത്ത ലേദാ?
കരുണാകര! ത്യാഗരാജുനി
(ബ്രോവ ഭാരമാ...)


സാരം:

ഹേ രഘുരാമാ, ഈ ഭുവനം മുഴുവന്‍ അങ്ങുതന്നെ ആയിരിക്കുമ്പോള്‍ ഈ എന്നെയൊരാളെ രക്ഷിക്കുന്ന‌ത് ഇത്ര വലിയ ഭാരമോ?

ശ്രീവാസുദേവനായി അവതാരമെടുത്തിട്ട് ഒരിക്കല്‍ ഭൂലോകം മുഴുവനും അങ്ങയുടേ വായില്‍തന്നെയാണെന്ന് എല്ലാര്‍ക്കും കാണിച്ചുകൊടുത്തതല്ലേ?

പാലാഴി കടഞ്ഞപ്പോള്‍ (കൂര്‍മ്മമായി വന്ന്‌) മന്ദരപര്‍‍‌വ്വതം നീ അപ്പാടെ ചുമന്നു നിന്നതല്ലേ?
ഗോപികമാരെ പെരുമഴയത്തുനിന്നും രക്ഷിക്കാന്‍ ഗോവര്‍ദ്ധനപര്‍വ്വതം മുഴുവന്‍ ചൂടിനിന്നതല്ലേ?
ത്യാഗരാജനാല്‍ വന്ദിക്കപ്പെടുന്ന അല്ലയോ കരുണാകരാ, അങ്ങനെയുള്ള അങ്ങേയ്ക്ക് ഞാന്‍ ഒരാള്‍ ഇത്ര ഭാരമോ?

അശോക് said...

sabash!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പാട്ടു കേട്ടു. കൊള്ളാം. യേശുദാസിന്റെ ആലാപനം മനസ്സില്‍ നിറഞ്ഞു നില്‍കുന്നതു കൊണ്ടും കൂടെ പക്ക മേളം ഇല്ലാത്തതു കൊണ്ടും ഉള്ള സ്വല്‍പം വിഷമം

ബഹുവ്രീഹി said...

കിഷോര്‍,

വളരെ ഇഷ്ടമായി.പശ്ചാതലത്തില്‍ ശ്രുതിയും മൃദംഗവും കൂടിയുണ്ടായിരുന്നെങ്കിലോ!!

“പുള്ളി”(കട്ടേം പടോം) പരിചയമുണ്ടാവുമല്ലൊ അല്ലെ? കക്ഷി അസ്സലായി മൃദംഗം വായിക്കും. പാട്ടിന്റെ mp"സ്ത്രീ” അദ്ദേഹത്തിന് അയച്ചുകൊടുത്തു നോക്കൂ.

മാഷ്ടെ അലര്‍ശര പരിതാപവും കേട്ടു. ഇന്നത്തെ ദിവസം ഗംഭീരായി. നന്ദി.

കിഷോർ‍:Kishor said...

വിശ്വപ്രഭ, വരികളും അര്‍ത്ഥവും പോസ്റ്റു ചെയ്തതില്‍ നന്ദി. ഹലോ അശോക് & ഇന്‍ഡ്യാഹെറിറ്റേജ്‌, ബഹുവ്രീഹി: thanks for the compliment.

ബഹുവ്രീഹി, ആരാണ് ഈ “പുള്ളി”? എഴുതിയത് എനിക്കു മനസ്സിലായില്ല!

PS: ബഹുവ്രീഹിയുടെ ലക്ഷണം എന്തായിരുന്നു?

ബഹുവ്രീഹി said...

kishor,

പുള്ളി വലിയ പുള്ളിയാണ്.

ഇവിടെയാണ് തറവാട് kattempatom.blogspot.com

ബഹുവ്രീഹി വൃത്തമല്ല തൃകോണമല്ല ഒരു മാസമാണ് ..സ-മാസം.

madhavan said...

Bahudhari is used in film music. Devarajan Master has used it in one of the charanams of 'Naadabrahmatthin saagaram..' ('Oozhiyil njan threerttha..')