Monday, February 19, 2007

Mainaka ponmutiyil::മൈനാക പൊന്‍‌മുടിയില്‍

This is one of my all time favorites of Venugopal.
Enchanting music by Johnson. I am glad that these days
Venugopal is again active in playback singing and
getting chances to do really nice songs.


Song : Mainaka ponmutiyil
ഗാനം : മൈനാക പൊന്‍‌മുടിയില്‍

Raagam : Kedaram
രാഗം : കേദാരം

Movie : Mazhavil kaavadi
പടം : മഴവില്‍‌ കാവടി

Music : Johnson
സംഗീതം : ജോണ്‍‌സണ്‍‌

Lyrics : Kaithapram
രചന : കൈതപ്രം

13 comments:

Unknown said...

വേണുഗോപാലിന് നല്ല ഗാനങ്ങള്‍ എറ്റവും കൂടുതല്‍ നല്‍കിയിട്ടുള്ളത് ജോണ്‍സണ്‍ ആണ്.

"മൈനാകപ്പൊന്‍....."യില്‍ 'കേദാര'ത്തിന്റെ ഛായയാണ് തോന്നിയിട്ടുള്ളത്. ജോണ്‍സന്റെ തന്നെ നല്ലൊരു 'നീലാംബരി' കേട്ടിട്ടുള്ളത് "കണ്മണിയെ ആരിരാരോ..."(ലതിക - മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം) ആണ്.

കിഷോർ‍:Kishor said...

ഹലോ സുരലോകം,

നിങ്ങള്‍ പറഞ്ഞത് എനിക്കും തോന്നി. “പൊന്നുരുകി തൂവിപ്പോയ്” എന്നയിടത്ത് കേദാരത്തിന്റെ ഛായ ഉണ്ട്. പക്ഷേ ചരണങ്ങളിള്‍ നീലാംബരി ഭാവമാണ് പ്രകടമായി കാണുന്നത്. പാട്ട് തുടങ്ങുന്നതു തന്നെ “സനിപ, സനിപ, സനിപനി സരിഗ...” എന്നാണ്. “സരിഗ“ എന്ന് കേദാരത്തിന്റെ ആരോഹണത്തില്‍ വരില്ല. കേദാരം പോകുന്നത് “സമഗമ” എന്നാണ്.

കീബോര്‍ഡില്‍ വായിച്ചു നോക്കിയ ശേഷം കൂടുതല്‍ തലനാരിഴ കീറുന്ന രാഗ അനാലിസിസ് ഞാന്‍ ചേര്‍ക്കുന്നതാണ്!

"കണ്മണിയെ ആരിരാരോ“യില്‍ ലതികയോടൊപ്പം വേണുഗോപാലുമുണ്ടെന്നാണ് എന്റെ ഓര്‍‌മ.

Awatts said...

very well sung..nice song...

donno if its because of odeo or the recording but there are places where the pha sound is popping...you may want to use a pop filter while recording...

കിഷോർ‍:Kishor said...

Hi Ajitha,

Thanks for the compliments & suggestion regarding filter...

This song is a bit complicated in its thalam. Of the 3 takes I did, this was the best but unfortunately it had the recording glitches, especially when I say "pa"! I was so not in a mood to sing it again. Fortunately, pop is there only at the very beginning... I will try to use filter in future recordings

Manoj said...

Kishor,

It was a pleasant surprise finding you audio blogging as well ! I have my own blog, check it out and leave your comments when you find time..I must say your renditions are excellent. Just work on the recording quality a little bit.

Keep in touch..

കിഷോർ‍:Kishor said...

Hi Manoj,

Thanks for the compliments! Keep up the good work in ur blog.

Suraj said...
This comment has been removed by the author.
Suraj said...

പ്രിയ കിഷോര്‍ ഭായ്,

ഇംഗ്ലീഷ് ബ്ലോഗ് കണ്ടിട്ടുണ്ടെങ്കിലും ഈ വഴി ആദ്യമാണെന്നാണോര്‍മ്മ. ഇപ്പോ, നീലാംബരി തപ്പി ഗൂഗ്ലി എത്തിയതാണ് :) ബ്ലോഗ് നന്നായിട്ടുണ്ട്. കളക്ഷന്‍ അടിപൊളി.

വെറുതേ, ഒരു സംശയം ചോദിക്കാന്‍ :

ഇരയിമ്മന്‍ തമ്പിയുടെ ‘ഓമനത്തിങ്കള്‍ കിടാവോ’ സാധാരണ കേള്‍ക്കുന്ന വേര്‍ഷന്‍ നീലാംബരിയിലേതോ കുറിഞ്ഞിയിലേതോ ?

(സ്വാതിതിരുനാള്‍ ഡോട് ഓര്‍ഗില്‍ കുറിഞ്ഞിയാണെന്ന് കിടക്കുന്നു. എം.എസ്.ഐയില്‍ നീലാംബരിയാണ്)

കിഷോർ‍:Kishor said...

പ്രിയ സൂരജ്,

കമന്റിനു നന്ദി.

‘ഓമനത്തിങ്കള്‍ കിടാവോ’ പലരും പല രീതിയിലും പാടുന്നു. സ്വാതിതിരുനാള്‍ ഡോട് ഓര്‍ഗില്‍ കുറിഞ്ഞിയില്‍ തന്നെയാണ് പാടിയിട്ടുള്ളത്.

ചിലര്‍ ഇത് ആരഭി / സൌരാഷ്ട്രം പോലെ പാടുന്നതും കേട്ടിട്ടുണ്ട്. നീലാംബരിയില്‍ ഞാന്‍ കേട്ടിട്ടില്ല.

എനിക്ക് മറ്റൊരു മലയാളം ബ്ലോഗുണ്ട്: http://ente-katha.blogspot.com/

-കിഷോര്‍

അനില്‍@ബ്ലോഗ് // anil said...

കിഷോര്‍,
പാട്ട് എന്നതും, പാട്ടുകാരനേയും അസൂയയോടെ വീക്ഷിക്കാനെ എനിക്കു പറ്റൂ.
അത്രമേല്‍ ഞാനത് ഇഷ്ടപ്പെടുന്നു.

പക്ഷെ ഇഴകീറിയുള്ള വിശകലനത്തിനോ, എറ്റവും ചുരുങ്ങിയത് ഏതു രാഗം എന്നു പറയാനോ പോലും പറ്റില്ല.

ഞാന്‍ വന്നു പോയി. :)

എതിരന്‍ കതിരവന്‍ said...

‘ഓമനത്തിങ്കള്‍ക്കിടാവോ” നവരസം (നവ് രോജ്) എന്ന രാഗത്തിലാണ് തുടങ്ങാറ്. ഇതാണ് പതിവു വഴക്കം എന്ന് ഓമനക്കുട്ടി. പലപ്പൊഴും പിന്നെ രാഗമാലികയായിത്തീരും. “തുള്ളുമിളമാന്‍ കിടാവോ” നീലാംബരിയില്‍. അവസാനം “ലാവണ്യപുണ്യ നദിയോ” സിന്ധു ഭൈരവിയിലും.

എം. ബി ശ്രീനിവാസന്‍ തന്റെ “ഇന്ദുലേഖ” എന്ന ആല്‍ബത്തില്‍ തികച്ചും വ്യത്യസ്ഥമായ ഒരു ട്രീറ്റ്മെന്റ് കൊടുത്തിട്ടുണ്ട് ഈ താരാട്ടിന്.

Suraj said...

നീലാംബരിക്ക് (കുറേയൊക്കെ ശ്രീക്കും) താരാട്ടുമായി ഒരു സ്വത:സിദ്ധമായ synonymity ഉണ്ടെന്ന്‍ വിചാരിച്ചിരുന്നതു തന്നെ 'ഓമനത്തിങ്കളി'ന്റെ പശ്ചാത്തലത്തിലായിരുന്നു. ഇപ്പോ ദേ കേക്കണൂ രാഗമാലികയാണെന്ന്...! അപ്പോ കുറിഞ്ഞീം പോയാ ? :))

കിഷോർ‍:Kishor said...

അനില്‍ , കമന്റിനു നന്ദി. പാട്ടുകേട്ടാസ്വദിക്കുന്നതും ഒരു കഴിവു തന്നെ!

എതിരന്‍, സൂരജ്, സ്വാതിതിരുനാള്‍ ഡോട് ഓര്‍ഗില്‍ പോയി അവിടെ പാടിയത് കേട്ടോ? അങ്ങനെയല്ലെ സാധാരണ പാടാറ്?